ഇന്‍ഫോപാര്‍ക്കിലെ ശുചിമുറിയില്‍ ഒളികാമറ; പോലീസ് കേസെടുത്തു
Wednesday, July 30, 2025 10:50 AM IST
കൊച്ചി: ഇന്‍ഫോപാര്‍ക്കിലെ ശുചിമുറിയില്‍ ഒളികാമറ കണ്ടെത്തി. പാര്‍ക്ക് സെന്റര്‍ കെട്ടിടത്തിലെ വനിതാ ശുചിമുറിയിലാണ് കാമറ കണ്ടെത്തിയത്.
പാര്‍ക്ക് സെന്റർ ഡെപ്യൂട്ടി മാനേജര്‍ നല്കിയ പരാതിയില്‍ ഇന്‍ഫോപാര്‍ക്ക് പോലീസ് കേസെടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.