രക്ഷാപ്രവര്‍ത്തനം വൈകിയില്ല; കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
Wednesday, July 30, 2025 11:36 AM IST
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ
ജില്ലാ കളക്ടർ ജോൺവി.സാമുവൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ആരോഗ്യ മന്ത്രി, ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവർക്കാണ് അന്വേഷണ റിപ്പോർട്ട് കൈമാറിയത്.
അപകടത്തിൽ രക്ഷാപ്രവർത്തനം വൈകിയിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് മുന്‍പ് ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും ഇല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് തലയോലപറന്പ് സ്വദേശി ബിന്ദു ആണ് മരിച്ചത്.
സംഭവത്തിൽ വ്യാപകപ്രതിഷേധമുയർന്നതിന് പിന്നാലെയാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ കളക്ടറോട് ആവശ്യപ്പെട്ടത്.