എറണാകുളത്ത് ദമ്പതികളെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
Wednesday, July 30, 2025 4:57 PM IST
കൊച്ചി: എറണാകുളം പെരുമ്പിള്ളിയിൽ ദമ്പതികളെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാരോളിൽ കെ.എ. സുധാകരൻ (75), ഭാര്യ ജിജി സുധാകരൻ (70) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
സുധാകരന്റെ കാലിൽ ഇലക്ട്രിക് വയർ ചുറ്റിയ നിലയിൽ ആയിരുന്നു. അസീസി സ്കൂളിന് സമീപമാണ് സംഭവം.
രണ്ട് ദിവസമായി ഇവരെ വീടിന് പുറത്ത് കാണാതിരുന്നതിനെത്തുടർന്ന് അയൽക്കാർ നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ ഞാറയ്ക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു.