കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ പ്ല​സ്ടു വി​ദ്യാ​ർ​ഥി​യാ​യ പ​തി​നേ​ഴു​കാ​ര​നെ വീ​ട്ടി​ല്‍ നി​ന്ന് കാ​ണാ​താ​യ​താ​യി പ​രാ​തി. വ​ട​ക​ര തി​രു​വ​ള്ളൂ​ര്‍ ചാ​നി​യം ക​ട​വ് സ്വ​ദേ​ശി ചെ​റു​വോ​ട്ട് മീ​ത്ത​ല്‍ അ​ദി​ഷ് കൃ​ഷ്ണ​യെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മു​ത​ല്‍ കാ​ണാ​താ​യ​ത്.

ഇ​തു​സം​ബ​ന്ധി​ച്ച് ര​ക്ഷി​താ​ക്ക​ള്‍ വ​ട​ക​ര പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. രാ​ത്രി എ​ല്ലാ​വ​രും ഉ​റ​ങ്ങി​യ​തി​ന് ശേ​ഷം അ​ദി​ഷ് വീ​ട്ടി​ല്‍ നി​ന്നും പോ​യി​രി​ക്കാ​മെ​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്ന​ത്. അ​ദി​ഷി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച്ഡ് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​ണ്.

കു​ട്ടി​യെ കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ വ​ട​ക​ര പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ലോ 9207603743, 9495337703 ന​മ്പ​റു​ക​ളി​ലോ അ​റി​യി​ക്ക​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.