ഇം​ഫാ​ൽ: സു​ര​ക്ഷാ​സേ​നാ വി​ന്യാ​സം നേ​രി​ട്ടു നി​രീ​ക്ഷി​ക്കാ​ൻ ക​ര​സേ​നാ മേ​ധാ​വി ജ​ന​റ​ൽ ഉ​പേ​ന്ദ്ര ദ്വി​വേ​ദി ബു​ധ​നാ​ഴ്ച മ​ണി​പ്പു​രി​ലെ​ത്തി.

രാ​ജ്ഭ​വ​നി​ൽ ഗ​വ​ർ​ണ​ർ അ​ജ​യ്കു​മാ​ർ ഭ​ല്ല​യു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച​യും ന​ട​ത്തി. ഇം​ഫാ​ലി​ലെ ഖു​മാ​ൻ ലം​പ​ക് സ്റ്റേ​ഡി​യ​ത്തി​ൽ ബു​ധ​നാ​ഴ്ച തു​ട​ങ്ങി​യ ഡ്യൂ​റ​ന്‍റ് ക​പ്പ് ഫു​ൾ​ബോ​ൾ വീ​ക്ഷി​ച്ച​ശേ​ഷം, ഭ​ര​ണ​കൂ​ട​വു​മാ​യി സ​ഹ​ക​രി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു സൈ​ന്യം നേ​തൃ​ത്വം ന​ല്കു​മെ​ന്ന് സം​യു​ക്ത ക​ര​സേ​നാ​മേ​ധാ​വി ഉ​റ​പ്പു ന​ല്കി.