ക​ണ്ണൂ​ർ: ടി.​പി​കേ​സ് പ്ര​തി കൊ​ടി സു​നി​ക്ക് മ​ദ്യം ന​ൽ​കി​യ കേ​സി​ൽ മൂ​ന്നു പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. ക​ഴി​ഞ്ഞ മാ​സം 17 നാ​യി​രു​ന്നു സം​ഭ​വം. ത​ല​ശേ​രി കോ​ട​തി​യി​ൽ നി​ന്ന് വ​രു​ന്ന വ​ഴി​യാ​ണ് ഇ​യാ​ൾ മ​ദ്യം ക​ഴി​ച്ച​ത്.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വീ​ഴ്ച സം​ഭ​വി​ച്ച​താ​യി വ്യ​ക്ത​മാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ശേ​ഷം ഉ​ച്ച​യ്ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​താ​യി കോ​ട​തി പി​രി​ഞ്ഞി​രു​ന്നു.

ഭ​ക്ഷ​ണം വാ​ങ്ങി ന​ല്‍​കു​ന്ന​തി​നാ​യി പ്ര​തി​ക​ളെ പോ​ലീ​സ് സ​മീ​പ​ത്തെ ഹോ​ട്ട​ലി​ല്‍ എ​ത്തി​ച്ചു. ഈ ​സ​മ​യം പ്ര​തി​ക​ളു​ടെ സു​ഹൃ​ത്തു​ക്ക​ള്‍ ഇ​വി​ടേ​യ്ക്ക് എ​ത്തു​ക​യും പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ മ​ദ്യം ന​ൽ​കു​ക​യു​മാ​യി​രു​ന്നു.