സര്‍ക്കാര്‍ പാനല്‍ തള്ളി ഗവർണർ; സിസ തോമസിനെയും ശിവപ്രസാദിനെയും വീണ്ടും വിസിമാരായി നിയമിച്ചു
Friday, August 1, 2025 3:26 PM IST
തിരുവനന്തപുരം: ഡിജിറ്റല്‍, കെടിയു വിസിമാരായി സിസ തോമസ്, കെ. ശിവപ്രസാദ് എന്നിവരെ വീണ്ടും നിയമിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. സര്‍ക്കാര്‍ നല്കിയ പാനല്‍ തള്ളിയാണ് രാജ്ഭവന് വിജ്ഞാപനം ഇറക്കിയത്. വിസി നിയമനം സര്‍ക്കാര്‍ പാനലില്‍ നിന്നും വേണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
അതേസമയം, നടപടിയെ നിയമപരമായി നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം. ഇരുവരെയും നിയമിച്ച നടപടി തിരുത്താന്‍ ചാന്‍സലറായ ഗവര്‍ണറോട് ആവശ്യപ്പെടും. ഉടന്‍ പുതിയ പാനല്‍ സമര്‍പ്പിക്കാനും തീരുമാനമായി. ഇന്നോ ശനിയാഴ്ചയോ പുതിയ പാനല്‍ സമര്‍പ്പിക്കും.