കന്യാസ്ത്രീകളുടെ അറസ്റ്റ് ഭരണഘടനാ അവകാശങ്ങളുടെ ലംഘനം; പ്രതിഷേധ സംഗമം നടത്തുമെന്ന് എം.വി. ഗോവിന്ദൻ
Friday, August 1, 2025 3:51 PM IST
തിരുവനന്തപുരം: ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ് ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംഭവത്തിൽ പ്രതിഷേധിച്ച് ഞായർ, തിങ്കൾ ദിവസങ്ങളിൽ മണ്ഡലങ്ങളിൽ എൽഡിഎഫ് പ്രതിഷേധ സംഗമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാർ രാഷ്ട്രീയ അജണ്ട നടപ്പാക്കുകയാണ്. മനുഷ്യക്കടത്ത് ആരോപിച്ച് രാജ്യദ്രോഹക്കുറ്റവും ചുമത്തി. ഒറ്റപ്പെട്ട നീക്കമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സംഘപരിവാർ അജണ്ടയാണ്. കേരളത്തിൽ വോട്ട് ലക്ഷ്യമിട്ട് സംഘപരിവാർ വിഭാഗങ്ങൾ അരമന കയറി ഇറങ്ങുകയാണെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.