മൂവായിരം കോടിയുടെ വായ്പാ തട്ടിപ്പ്; അനിൽ അംബാനിക്കെതിരെ ലുക്കൗട്ട് നോട്ടീസ്
Friday, August 1, 2025 10:50 PM IST
ന്യൂഡൽഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി റിപ്പോർട്ട്. മൂവായിരം കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് വിവരം.
കേസിൽ ചൊവ്വാഴ്ച അനിൽ അംബാനിയെ ഇഡി ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ അനിൽ അംബാനി രാജ്യം വിടുന്നത് തടയുന്നതിന്റെ ഭാഗമായാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതെന്നാണ് റിപ്പോർട്ട്.
റിലയൻസ് ഗ്രൂപ്പിന് ലഭിച്ച 3000 കോടി രൂപ വായ്പ വകമാറ്റി ചെലവഴിച്ചെന്ന ആരോപണമാണ് ഇഡി അന്വേഷിക്കുന്നത്. 2017 നും 2019 നും ഇടയിലാണ് യെസ് ബാങ്കിൽ നിന്ന് റിലയൻസ് ഗ്രൂപ്പിന് ഇത്രയും തുക വായ്പയായി ലഭിച്ചത്.