യുപിയിൽ നിന്ന് ഗുജറാത്തിലേക്ക് പോയ ട്രെയിൻ പാളം തെറ്റി; ആർക്കും പരിക്കില്ല
Saturday, August 2, 2025 6:19 AM IST
ന്യൂഡൽഹി: യുപിയിൽ നിന്ന് ഗുജറാത്തിലേക്ക് പോയ ട്രെയിൻ പാളം തെറ്റി. 15269 നമ്പർ സബർമതി ജനസാധാരൺ എക്സ്പ്രസിന്റെ രണ്ട് കോച്ചുകൾ പാളം തെറ്റിയുണ്ടായ അപകടത്തിൽ ആർക്കും പരിക്കില്ല.
പൻകി ധം - ഭൗപുർ സ്റ്റേഷനുകളുടെ ഇടയിൽ വച്ചായിരുന്നു സംഭവം. ട്രെയിനിന്റെ ആറാമത്തെയും ഏഴാമത്തെയും കോച്ചുകളാണ് പാളം തെറ്റിയത്. കാൻപുറിൽ നിന്ന് ഗുജറാത്തിലെ സബർമതിയിലേക്ക് പോവുകയായിരുന്നു ട്രെയിനാണ് അപകടത്തിൽപ്പെട്ടത്.
അപകട സമയത്ത് ട്രെയിനിന് വേഗത കുറവായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു.