ഡൽഹി സർവകലാശാലയുടെ സമയക്രമം പുനക്രമീകരിച്ചു; പ്രതിഷേധം ഉയരുന്നു
Saturday, August 2, 2025 12:31 PM IST
ന്യൂഡൽഹി: ഡൽഹി സർവകലാശാലയുടെ പ്രവർത്തന സമയം രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാക്കി പുനക്രമീകരിച്ചു. കോളജുകളും സ്ഥാപനങ്ങളും മികച്ച രീതിയിൽ വിനിയോഗിക്കാനാണ് ഈ തീരുമാനമെന്ന് അധികതൃർ വ്യക്തമാക്കി.
ജൂലൈ 12ന് നടന്ന എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലെ ചർച്ചകൾക്ക് ശേഷമാണ് തീരുമാനമെടുത്തതെന്ന് നിർദേശത്തിൽ പറയുന്നു.
എന്നാൽ ഈ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണുയരുന്നത്. ദീർഘിപ്പിച്ച സമയം ജോലിഭാരം, സുരക്ഷ തുടങ്ങിയ കാര്യങ്ങളാൽ ജീവനക്കാരെയും വിദ്യാർഥികളെയും പ്രതികൂലമായി ബാധിക്കുമെന്ന് അധ്യാപകർ വാദിക്കുന്നു.
ഇത് ക്രൂരവും അധ്യാപക-വിദ്യാർഥി വിരുദ്ധവുമായ വിജ്ഞാപനമാണെന്ന് കിരോരി മാൽ കോളജിലെ അസോസിയേറ്റ് പ്രഫസർ രുദ്രാശിഷ് ചക്രവർത്തി പ്രതികരിച്ചു.