തൃ​ശൂ​ര്‍: ഛത്തീ​സ്ഗ​ഡി​ൽ അ​റ​സ്റ്റി​ലാ​യ മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക​ള്‍​ക്ക് ജാ​മ്യം ല​ഭി​ച്ച​ത് ആ​ശ്വാ​സ​മാ​ണെ​ന്നും എ​ന്നാ​ൽ, അ​വ​ര്‍​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന ക​ള്ള​ക്കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നും തൃ​ശൂ​ര്‍ അ​തി​രൂ​പ​താ മെ​ത്രോ​പ്പോ​ലീ​ത്ത സി​ബി​സി​ഐ അ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത്.

ക്രൈ​സ്ത​വ​രാ​യ യു​വ​തി​ക​ളെ ആ​ശു​പ​ത്രി​യി​ൽ ജോ​ലി​യ്ക്ക് കൊ​ണ്ടു​പോ​യ ക​ന്യാ​സ്ത്രീ​ക​ളെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ക​ന്യാ​സ്ത്രി​മാ​ർ​ക്കെ​തി​രാ​യ ക​ള്ള​ക്കേ​സ് റ​ദ്ദാ​ക്കി​യാ​ലെ നീ​തി ല​ഭി​ക്കു​ക​യു​ള്ളു​വെ​ന്ന് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ അ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ​യും പ​റ​ഞ്ഞു.

ഒ​ൻ​പ​ത് ദി​വ​സ​ത്തെ ജ​യി​ൽ​വാ​സ​ത്തി​ന് ശേ​ഷ​മാ​ണ് ക​ണ്ണൂ​ർ ത​ല​ശേ​രി ഉ​ദ​യ​ഗി​രി ഇ​ട​വ​ക​യി​ൽ നി​ന്നു​ള്ള സി​സ്റ്റ​ർ വ​ന്ദ​ന ഫ്രാ​ൻ​സി​സ്, അ​ങ്ക​മാ​ലി എ​ള​വൂ​ർ ഇ​ട​വ​കാം​ഗം സി​സ്റ്റ​ർ പ്രീ​തി മേ​രി എ​ന്നി​വ​ർ​ക്ക് ജാ​മ്യം ല​ഭി​ക്കു​ന്ന​ത്.

50,000 രൂ​പ​യു​ടെ ബോ​ണ്ട്, ര​ണ്ട് ആ​ൾ​ജാ​മ്യം, രാ​ജ്യം വി​ട്ടു​പോ​ക​രു​ത്, പാ​സ്പോ​ർ​ട്ട് ഹാ​ജ​രാ​ക്ക​ണം എ​ന്നീ ഉ​പാ​ധി​ക​ളി​ന്മേ​ലാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.