പാറശാലയിൽ കിണറ്റിൽ വീണ കുഞ്ഞിനെ അമ്മ രക്ഷപെടുത്തി
Saturday, August 2, 2025 4:10 PM IST
തിരുവനന്തപുരം: പാറശാലയിൽ കിണറ്റിൽ വീണ കുഞ്ഞിനെ അമ്മ സാഹസികമായി രക്ഷപെടുത്തി. വിനീത്, ബിന്ദു ദമ്പതികളുടെ രണ്ടര വയസുള്ള കുഞ്ഞാണ് കിണറ്റിൽ വീണത്.
കുട്ടി വീട്ട് മുറ്റത്ത് കളിച്ച് കൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. സംഭവം കണ്ട അമ്മ ബിന്ദുവും കിണറ്റിലേക്ക് ചാടി കുഞ്ഞിനെ രക്ഷപെടുത്തുകയായിരുന്നു.
കുഞ്ഞിനെ എസ്ഐടി ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന.