റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തിയിട്ടില്ലെന്ന് സർക്കാര്‍ വൃത്തങ്ങൾ
Saturday, August 2, 2025 4:16 PM IST
ന്യൂഡൽഹി: ഇന്ത്യയിലെ പൊതുമേഖല എണ്ണക്കന്പനികൾ റഷ്യയിൽനിന്ന് അസംസ്കൃത എണ്ണ ഇറക്കുമതി നിർത്തിവച്ചതായുള്ള റിപ്പോർട്ടുകളൊന്നുമില്ലെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
രാജ്യത്തിന്റെ ഊർജ ഇറക്കുമതി ദേശീയ, വാണിജ്യ താൽപ്പര്യങ്ങൾക്കനുസരിച്ചാണെന്നും എണ്ണ ഇറക്കുമതി നിർത്തിവച്ചതായി അറിയില്ലെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.
റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിര്‍ത്തിയെന്ന് കേട്ടതായുള്ള യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രതികരണത്തിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.