ലൈംഗികാതിക്രമം; മഹാരാജാസ് കോളജിലെ അധ്യാപകനെതിരെ പോലീസ് കേസ്
Saturday, August 2, 2025 5:15 PM IST
കോഴിക്കോട്: ലൈംഗികാതിക്രമപരാതിയില്‍ കോളജ് അധ്യാപകനെതിരെ കോഴിക്കോട് ചോമ്പാല പോലീസ് കേസെടുത്തു. നിലവില്‍ എറണാകുളം മഹാരാജാസ് കോളജ് ചരിത്ര വിഭാഗം പ്രഫസറായ പി.എസ്. ജിനീഷിനെതിരെയൊണ് കേസ്.
വടകര മടപ്പള്ളി കോളജില്‍ അധ്യാപകനായിരിക്കുമ്പോഴാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. മടപ്പള്ളി കോളജില്‍ വിദ്യാര്‍ഥിനിയായിരിക്കേ അധ്യാപകനില്‍ നിന്നും നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഈയിടെ തുറന്നു പറച്ചില് നടത്തിയ യുവതി തുടര്‍ന്ന് പോലീസിനെ സമീപിക്കുകയായിരുന്നു.
ജിനീഷ് അടുത്തകാലത്താണ് മഹാരാജാസിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. അധ്യാപകനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല.