കൊ​ച്ചി: അ​ന്ത​രി​ച്ച ച​ല​ച്ചി​ത്ര ന​ട​നും മി​മി​ക്രി ക​ലാ​കാ​ര​നു​മാ​യ ക​ലാ​ഭ​വ​ൻ ന​വാ​സി​ന്‍റെ മൃ​ത​ദേ​ഹം ക​ബ​റ​ട​ക്കി. ചി​രി​യോ​ർ​മ​ക​ൾ ബാ​ക്കി​യാ​ക്കി​യാ​ണ് ക​ലാ​ഭ​വ​ൻ ന​വാ​സി​ന്‍റെ മ​ട​ക്കം. ക​ണ്ണീ​രോ​ടെ​യാ​ണ് സി​നി​മാ ലോ​ക​വും ബ​ന്ധു​ക്ക​ളും ത​ങ്ങ​ളു​ടെ പ്രി​യ ന​വാ​സി​ന് വി​ട​ന​ൽ​കി​യ​ത്.

വൈ​കു​ന്നേ​രം ആ​റോ​ടെ ആ​ലു​വ സെ​ൻ​ട്ര​ൽ ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ലാ​യി​രു​ന്നു ക​ബ​റ​ട​ക്കം. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ആ​ലൂ​വ​യി​ലെ വ​സ​തി​യി​ൽ എ​ത്തി​ച്ച ന​വാ​സി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ൽ സി​നി​മാ രം​ഗ​ത്തെ പ്ര​മു​ഖ​ർ ഉ​ൾ​പ്പ​ടെ നി​ര​വ​ധി പേ​രാ​ണ് അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ചോ​റ്റാ​നി​ക്ക​ര​യി​ലെ ഹോ​ട്ട​ൽ മു​റി​യി​ൽ ന​വാ​സി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.