ന്യൂ​ഡ​ൽ​ഹി: പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി അ​തി​ജീ​വി​ത​യെ വെ​ടി​വ​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു. ഡ​ൽ​ഹി​യി​ലെ വ​സ​ന്ത് വി​ഹാ​റി​ലാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

സ​ലൂ​ണി​ലെ മാ​നേ​ജ​രാ​യ യു​വ​തി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. നെ​ഞ്ചി​ൽ വെ​ടി​യേ​റ്റ യു​വ​തി​യെ എ​യിം​സി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് സൂ​ച​ന.

സം​ഭ​വ​ത്തി​ൽ അ​ബു​സൈ​ർ സ​ഫി (30)യെ​യും ഇ​യാ​ളു​ടെ സു​ഹൃ​ത്ത് അ​മ​ൻ സു​ഖ്‌​ല​യെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

‍യു​വ​തി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം പ്ര​തി​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.