കന്യാസ്ത്രീകളുടെ അറസ്റ്റ്, ബിഹാര്‍ വോട്ടര്‍ പട്ടിക: ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം
Monday, August 4, 2025 1:08 PM IST
ന്യൂഡൽഹി: മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിലും ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം. ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകൾക്കെതിരായ കേസ് ഇരുസഭകളിലും വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ അടിയന്തര പ്രമേയ നോട്ടീസ് നൽകിയിട്ടുണ്ട്. കേസ് പൂർണമായും റദ്ദാക്കണമെന്നാണ് പ്രതിപക്ഷ എംപിമാരുടെ ആവശ്യം.
ബിഹാറിൽ 65 ലക്ഷം വോട്ടര്‍മാരെ നീക്കം ചെയ്തെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ബഹളത്തെ തുടർന്ന് ലോക്സഭ രണ്ടു മണി വരെ നിർത്തിവച്ചു.
അതേസമയം, ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും രാജ്യസഭാ എംപിയുമായ ഷിബു സോറന്റെ നിര്യാണത്തെ തുടർന്ന് രാജ്യസഭ ഇന്നത്തേക്കു പിരിഞ്ഞു.