ജലനിരപ്പ് ഉയർന്നു; കക്കി - ആനത്തോട് ഡാമിന്റെ ഷട്ടറുകൾ ഉയർത്തും
Monday, August 4, 2025 9:51 PM IST
പത്തനംതിട്ട: ജലനിരപ്പ് ഉയർന്നതിനാൽ കക്കി - ആനത്തോട് ഡാമിന്റെ ഷട്ടറുകൾ ചൊവ്വാഴ്ച രാവിലെ 11ന് ഉയർത്തും. ഷട്ടറുകൾ 30 മുതൽ 60 സെന്റീമീറ്റർ ഉയർത്തി അധികജലം പമ്പ നദിയിലേക്കു ഒഴുക്കുമെന്നും പ്രദേശവാസികൾ ജാഗ്രതപാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
പുറത്തേക്ക് ഒഴുകുന്ന ജലം പമ്പാനദിയിലൂടെ രണ്ടു മണിക്കൂറിനു ശേഷം പമ്പ ത്രിവേണിയിലും ആറ് മണിക്കൂറിനു ശേഷം റാന്നിയിലും എത്തും. ഡാം തുറക്കുന്നതിനാൽ പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും ഇരുകരകളിൽ താമസിക്കുന്നവർക്കും ജാഗ്രതാ നിർദേശം നൽകി.
ജലനിരപ്പ് ഉയരുന്നതിനാൽ ആരും നദികളിൽ ഇറങ്ങരുതെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.