ഒന്നുകിൽ തലച്ചോർ മോഷ്ടിക്കപ്പെട്ടു, അല്ലെങ്കിൽ ചിപ്പ് നഷ്ടമായി: രാഹുൽ ഗാന്ധിയെ പരിഹസിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി
Thursday, August 7, 2025 9:48 PM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്.
"അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. വ്യക്തിപരമായ ആക്രമണങ്ങളായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളിൽ, അദ്ദേഹം ആദ്യം സ്വന്തം തലച്ചോറ് പരിശോധിക്കണം' എന്നായിരുന്നു ഫഡ്നാവിസിന്റെ പ്രതികരണം. പനാജിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒന്നുകിൽ അദ്ദേഹത്തിന്റെ തലച്ചോർ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്, അല്ലെങ്കിൽ അതിലെ ചിപ്പ് നഷ്ടമായിക്കാണും, അതുകൊണ്ടാണ് അദ്ദേഹം പലപ്പോഴായി ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും ഫഡ്നാവിസ് പറഞ്ഞു. രാഹുലിന്റെ ആരോപണം ജനം അംഗീകരിക്കില്ലെന്ന് ഉപമുഖ്യമന്ത്രി എക്നാഥ് ഷിന്‍ഡെയും വ്യക്തമാക്കി.