കുൽഗാമിൽ ഏറ്റുമുട്ടൽ; രണ്ട് സൈനികർക്ക് വീരമൃത്യു
Saturday, August 9, 2025 9:45 AM IST
ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ കുല്‍ഗാമില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. രണ്ട് സൈനികർക്ക് പരിക്കേറ്റു.
ലാന്‍സ് നായിക് പ്രിതിപാല്‍ സിംഗ്, ശിപായി ഹര്‍മിന്ദര്‍ സിംഗ് എന്നിവരാണ് വീരമൃത്യുവരിച്ചത്. ഇരുവരുടെയും ഉന്നതമായ ത്യാഗത്തിനും ധീരതയും അര്‍പ്പണബോധവും എന്നെന്നും പ്രചോദനമായി തുടരുമെന്ന് ചിനാര്‍ കോര്‍പ്സ് അറിയിച്ചു.
അതേസമയം, ഓപ്പറേഷന് അഖാലിന്റെ ഭാഗമായി അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. ഇതില്‍ മൂന്നുപേര്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്.
ഓഗസ്റ്റ് ഒന്നിനാണ് ദക്ഷിണ കാഷ്മീരിലെ അഖാലില്‍ സുരക്ഷാ സേന ഭീകരവിരുദ്ധ ദൗത്യം ആരംഭിച്ചത്. സമീപകാലത്ത് നടന്ന ഏറ്റവും ദൗര്‍ഘ്യമേറിയ ഭീകരവിരുദ്ധ ദൗത്യമാണ് ഓപ്പറേഷന് അഖാല്‍.