കുണ്ടന്നൂരിൽ മദ്യലഹരിയിൽ അപകടയാത്ര; 15 ഇരുചക്രവാഹനങ്ങൾ ഇടിച്ചുതെറുപ്പിച്ചു
Saturday, August 9, 2025 12:05 PM IST
കൊച്ചി: എറണാകുളം കുണ്ടന്നൂർ കഫേ ജംഗ്ഷനിൽ മദ്യലഹരിയിൽ യുവാവിന്റെ അപകടയാത്ര. സംഭവത്തിൽ കൊല്ലം സ്വദേശി മഹേഷ് പെൺസുഹൃത്ത് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. മഹേഷ് ഓടിച്ച കാർ ഇടിച്ച് 15 ഇരുചക്രവാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു. പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് ഇടിച്ചു തെറുപ്പിച്ചത്.
മദ്യപിച്ച് വാഹനം ഓടിച്ചതിനും അലക്ഷ്യമായി വാഹനം ഓടിച്ച് മറ്റ് വാഹനങ്ങൾ നശിപ്പിച്ചതിനും മരട് പോലീസ് ഇവർക്കെതിരെ കേസെടുത്തു