ചിറ്റൂരിൽ കോസ് വേയുടെ ഓവിൽ കുടുങ്ങി വിദ്യാർഥി മരിച്ചു; ഒരാളെ കാണാതായി
Saturday, August 9, 2025 4:47 PM IST
പാലക്കാട്: ചിറ്റൂർ പുഴയിലെ ഷണ്മുഖം കോസ് വേയിൽ ഓവിനുള്ളിൽ അകപ്പെട്ട കോയമ്പത്തൂർ സ്വദേശികളിൽ ഒരാൾ മരിച്ചു. ശ്രീഗൗതം ആണ് മരിച്ചത്. പുഴയിൽ കാണാതായ അരുണിനായി തെരച്ചിൽ തുടരുകയാണ്.
ശ്രീഗൗതമിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാണാതായ അരുണിനുവേണ്ടി ഓവിന്റെ ഉള്ളിലേക്ക് സ്കൂബ സംഘം ഇറങ്ങി പരിശോധന നടത്തുന്നുണ്ട്.
ശക്തമായ ഒഴുക്ക് ഈ ഭാഗത്തുണ്ട്. ഇത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ചിറ്റൂരിൽനിന്നുള്ള ഫയർഫോഴ്സ് സംഘവും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ഇതിന് പിന്നാലെയാണ് സ്കൂബാ സംഘവും പരിശോധനയ്ക്ക് ഇറങ്ങിയത്.
പത്തംഗ വിദ്യാർഥിസംഘമാണ് കോയമ്പത്തൂരിൽനിന്ന് ഇവിടെ എത്തിയത്.