ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് അം​ഗീ​കാ​ര​മി​ല്ലാ​ത്ത 334 പാ​ര്‍​ട്ടി​ക​ളെ ര​ജി​സ്ട്രേ​ഡ് പാ​ര്‍​ട്ടി​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യ​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍.

2019 മു​ത​ല്‍ ആ​റ് വ​ര്‍​ഷ​മാ​യി ഒ​രു തെ​ര​ഞ്ഞെ​ടു​പ്പി​ലും മ​ത്സ​രി​ക്കാ​ത്ത പാ​ര്‍​ട്ടി​ക​ളെ​യാ​ണ് ഒ​ഴി​വാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് ഇ​നി ആ​റ് ദേ​ശീ​യ പാ​ര്‍​ട്ടി​ക​ളും 67 പ്രാ​ദേ​ശി​ക പാ​ര്‍​ട്ടി​ക​ളു​മാ​ണ് ഉ​ണ്ടാ​കു​ക.

ര​ജി​സ്ട്രേ​ർ​ഡ് പ​ട്ടി​ക​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ പാ​ര്‍​ട്ടി​ക​ളു​ടെ ഓ​ഫീ​സ് നി​ല​വി​ല്‍ എ​വി​ടെ​യും പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ലെ​ന്നും ഇ​ത് സംബ​ന്ധി​ച്ച ഉ​ത്ത​ര​വി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടു​ണ്ട്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള പാ​ര്‍​ട്ടി​ക​ളെ​യാ​ണ് പ​ട്ടി​ക​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ​ത്. കേ​ര​ള​ത്തി​ല്‍ നി​ന്ന് ഏ​ഴ് പാ​ര്‍​ട്ടി​ക​ളെ​യാ​ണ് ഒ​ഴി​വാ​ക്കി​യി​രി​ക്കു​ന്ന​ത്.

ദേ​ശീ​യ പ്ര​ജ സോ​ഷ്യ​ലി​സ്റ്റ് പാ​ര്‍​ട്ടി, നാ​ഷ​ണ​ല്‍ ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി (സെ​ക്കു​ല​ര്‍), നേ​താ​ജി ആ​ദ​ര്‍​ശ് പാ​ര്‍​ട്ടി, റെ​വ​ല്യൂ​ഷ​ണ​റി സോ​ഷ്യ​ലി​സ്റ്റ് പാ​ര്‍​ട്ടി ഓ​ഫ് ഇ​ന്ത്യ (മാ​ര്‍​ക്‌​സി​സ്റ്റ്), റെ​വ​ല്യൂ​ഷ​ണ​റി സോ​ഷ്യ​ലി​സ്റ്റ് പാ​ര്‍​ട്ടി ഓ​ഫ് കേ​ര​ള (ബോ​ള്‍​ഷെ​വി​ക്), സെ​ക്കു​ല​ര്‍ റി​പ്പ​ബ്ലി​ക്ക​ന്‍ ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി, സോ​ഷ്യ​ലി​സ്റ്റ് റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള ഒ​ഴി​വാ​ക്കി​യ പാ​ര്‍​ട്ടി​ക​ള്‍.

ആ​ന്ധ്ര പ്ര​ദേ​ശ്-​അ​ഞ്ച്, അ​രു​ണാ​ച​ല്‍ പ്ര​ദേ​ശ്-​ഒ​ന്ന്, ബി​ഹാ​ര്‍-17, ഛണ്ഡീ​ഗ​ഡ്-​ര​ണ്ട്, ഛത്തീ​സ്ഗ​ഡ്- ഒ​മ്പ​ത്, ഡ​ല്‍​ഹി-27, ഗോ​വ-​നാ​ല്, ഗു​ജ​റാ​ത്ത്-11, ഹ​രി​യാ​ന-21, ജ​മ്മു​കാ​ഷ്മീ​ർ-​മൂ​ന്ന്, ജാ​ര്‍​ഖ​ണ്ഡ്-​അ​ഞ്ച്, ക​ര്‍​ണാ​ട​ക-12, മ​ധ്യ​പ്ര​ദേ​ശ്-15, മ​ഹാ​രാ​ഷ്ട്ര-​ഒ​മ്പ​ത്, ഒ​ഡീ​ഷ-​അ​ഞ്ച്, പോ​ണ്ടി​ച്ചേ​രി-​ഒ​ന്ന്, പ​ഞ്ചാ​ബ്-​എ​ട്ട്, രാ​ജ​സ്ഥാ​ന്‍-​ഏ​ഴ്, ത​മി​ഴ്‌​നാ​ട്-22, തെ​ല​ങ്കാ​ന-13, ഉ​ത്ത​ര്‍​പ്ര​ദേ​ശ്-115, ഉ​ത്ത​രാ​ഖ​ണ്ഡ്-​ആ​റ്, പ​ശ്ചി​മ ബം​ഗാ​ള്‍-​ഏ​ഴ് എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വാ​ക്കി​യ പാ​ർ​ട്ടി​ക​ളു​ടെ എ​ണ്ണം.