ബെവ്കോ എംഡിയെ തള്ളി; സർക്കാർ നയം പറഞ്ഞുകഴിഞ്ഞെന്ന് മന്ത്രി എം.ബി.രാജേഷ്
Monday, August 11, 2025 6:51 PM IST
തിരുവനന്തപുരം: ഓൺലൈൻ മദ്യവിൽപ്പനയിൽ ബെവ്കോ എംഡിയെ തള്ളി മന്ത്രി എം.ബി.രാജേഷ്. സർക്കാർ നയം എക്സൈസ് മന്ത്രിയായ താൻ പറഞ്ഞു കഴിഞ്ഞു. അതിനുമുകളിൽ മറ്റൊരു ഉദ്യോഗസ്ഥനില്ല.
സർക്കാർ പ്രവർത്തിക്കുന്നത് മന്ത്രിസഭ അംഗീകരിച്ച മദ്യനയം അനുസരിച്ചാണെന്നും മന്ത്രി വ്യക്തമാക്കി. ഓൺലൈനായി മദ്യവിൽപ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കട്ടെയെന്ന് ബെവ്കോ എംഡി ഹർഷിത അത്തല്ലൂരി വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് പ്രതികരണവുമായി മന്ത്രി രംഗത്തെത്തിയത്. ഓണ്‍ലൈന്‍ വില്പനയ്ക്കായി ബെവ്കോ പ്രത്യേക ആപ്പ് തയാറാക്കുന്നുണ്ട്. പത്ത് ദിവസത്തിനകം അത് തയാറാകും. സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചാല്‍ ഓണ്‍ലൈന്‍ ഡെലിവറി നടത്തും.
അല്ലെങ്കില്‍ ഈ ആപ്പിലൂടെ ഉപഭോക്താവിന് ഓര്‍ഡര്‍ ചെയ്യാം. ക്യൂവില്‍ നില്‍ക്കാതെ മദ്യം വാങ്ങിപ്പോകാമെന്നും ബെവ്കോ എംഡി പറഞ്ഞിരുന്നു.