അധിക വായ്പയ്ക്ക് അനുമതി വേണം; കെ.എൻ.ബാലഗോപാൽ കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ചു
Monday, August 11, 2025 7:10 PM IST
തിരുവനന്തപുരം: 6000 കോടി രൂപയുടെ അധിക വായ്പയ്ക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ.എൻ.ബാലഗോപാൽ കേന്ദ്ര മന്ത്രി നിർമലാ സീതാരാമന് കത്തയച്ചു.
ദേശീയ പാത വികസനത്തിന് ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നൽകുന്നതിന് കിഫ്ബി വഴിയെടുത്ത വായ്പ സംസ്ഥാനത്തിന്റെ കട പരിധിയിൽ നിന്ന് വെട്ടിക്കുറച്ചിരുന്നു. ഈ വകയിലാണ് അധിക വായ്പ ആവശ്യപ്പെടുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങൾ എടുക്കുന്ന വായ്പകൾക്ക് ഗ്യാരണ്ടിയായി ഗ്യാരണ്ടി റിഡംഷൻ ഫണ്ട് രൂപീകരിക്കണമെന്ന് നിർദ്ദേശം പാലിക്കാത്തതിനാൽ ഈ സാമ്പത്തിക വർഷത്തെ കടമെടുപ്പ് പരിധിയിൽ നിന്ന് 3323 കോടി കേന്ദ്രം വെട്ടി കുറച്ചിരുന്നു.
ജിആർ ഫണ്ട് രൂപീകരിച്ച സാഹചര്യത്തിൽ ഈ തുക കടമെടുക്കാൻ ഉടൻ അനുവദിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.