സി.സദാനന്ദൻ കേരളത്തിലെ പ്രഗ്യാ സിംഗ് ഠാക്കൂർ: എം.വി.ജയരാജൻ
Monday, August 11, 2025 8:05 PM IST
കണ്ണൂർ: സി.സദാനന്ദൻ എംപിയെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ജയരാജൻ. ക്രിമിനൽ പ്രവർത്തനമാണോ എംപി ആകാനുള്ള യോഗ്യത. ഒരു എംപിയായി എന്നു കരുതി സിപിഎം പ്രവർത്തകരെ ജയിലിൽ അടച്ച് വിലസി നടക്കാമെന്ന് കരുതേണ്ട.
സി.സദാനന്ദൻ കേരളത്തിലെ പ്രഗ്യാ സിംഗ് ഠാക്കൂറാണെന്നും അദ്ദേഹം പറഞ്ഞു. മട്ടന്നൂർ ഉരുവച്ചാലിൽ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനാർദ്ദനനെ ആക്രമിച്ചിട്ടില്ല എന്നു പറയാനാകുമോ സി.സദാനന്ദന്.
ഒളിച്ചുംപാത്തുമല്ല എട്ട് സിപിഎം പ്രവർത്തകർ ജയിലിലേക്ക് പോയത്. നാടിന്റെ ശരിയുടെ പക്ഷത്ത് നിന്ന് ജയിലിൽ പോകാൻ ഇനിയും മടിയില്ലെന്നും എം.വി.ജയരാജൻ പറഞ്ഞു.