മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു; രണ്ടുപേർക്ക് ദാരുണാന്ത്യം
Monday, August 11, 2025 9:28 PM IST
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് രണ്ട് പേര് മരിച്ചു. തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ അഞ്ചുതെങ്ങ് സ്വദേശി മൈക്കിള്‍, ജോസഫ് എന്നിവരാണ് മരിച്ചത്.
അഞ്ചുതെങ്ങ് സ്വദേശി അനുവിന്റെ ഉടമസ്ഥതയിലുള്ള കർമ്മല മാതായെന്ന വള്ളമാണ് മറിഞ്ഞത്. അപകട സമയത്ത് അഞ്ചുപേർ വള്ളത്തിലുണ്ടായിരുന്നെങ്കിലും മൂന്ന് പേര് രക്ഷപ്പെട്ടു. പരിക്കേറ്റ ഒരാള്‍ ചികിത്സയിലാണ്.
ശക്തമായ തിരയില്‍പെട്ട് വള്ളം മറിയുകയായിരുന്നു. മൈക്കിളിന്റെയും ജോസഫിന്റെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
മുതലപ്പൊഴിയില്‍ മത്സ്യബന്ധന ബോട്ടുകള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. രണ്ട് ദിവസം മുന്‍പ് 20 പേരുമായി പോയ വള്ളം മറിഞ്ഞിരുന്നു.