കടയിൽപോയ കുട്ടിയെ പുലിപിടിച്ചു; ഏഴു വയസുകാരന് ദാരുണാന്ത്യം
Monday, August 11, 2025 9:46 PM IST
ചെന്നൈ: പാല് വാങ്ങാൻ കടയിൽപ്പോയ ഏഴ് വയസുകാരനെ പുലി കടിച്ചുകൊന്നു. വാൽപ്പറയിലുണ്ടായ സംഭവത്തിൽ അസം സ്വദേശികളുടെ മകന് മൂര്‍ ബുജിയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 7.30 ന് വേവർലി എസ്റ്റേറ്റിലായിരുന്നു സംഭവം.
കുട്ടിയെ കാണാതായതോടെ മാതാപിതാക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം സമീപത്തെ തെയിലത്തോട്ടത്തിൽ നിന്ന് കണ്ടെത്തിയത്. ആക്രമിച്ചത് പുലിയാണോ കരടിയാണോയെന്ന് സംശയമുണ്ടെന്ന് അധികൃതർ പറഞ്ഞു.
വനംവകുപ്പിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന തുടരുകയാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരും പുറത്തിറങ്ങരുതെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി.
മാസങ്ങൾക്ക് മുമ്പ് വാൽപ്പാറയിൽ വെച്ച് ജാർഖണ്ഡ് സ്വദേശികളുടെ മകളെ പുലി ആക്രകമിച്ച് കൊലപ്പെടുത്തിയിരുന്നു. നാല് വയസുകാരിയെയാണ് അന്ന് പുലി കൊന്ന് തിന്നത്.