കൈക്കൂലി; രണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് സസ്പെൻഷൻ
Tuesday, August 12, 2025 11:14 PM IST
തൃശൂർ: കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് രണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് സസ്പെൻഷൻ. തൃശൂർ ആർടി ഓഫീസിലെ കെ.ജി.അനീഷ്, എ.പി.കൃഷ്ണകുമാർ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പൻഡ് ചെയ്തത്.
ഡ്രൈവിംഗ് സ്കൂളിൽ പഠിപ്പിക്കുന്നവരിൽ നിന്നും ഏജന്റ് മുഖേന കൈക്കൂലി വാങ്ങുന്നതായി പരാതി ലഭിച്ചിരുന്നു. തുടർന്ന് വിജിലൻസ് നടത്തിയ പരിശോധനയിലാണ് ഇവരുടെ പക്കൽ നിന്നും പണം കണ്ടെത്തിയത്.
കഴിഞ്ഞ ഏപ്രിൽ 30നാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. പരിശോധനയിൽ ഇവരിൽ നിന്നും 79,500 രൂപ പിടിച്ചെടുത്തിരുന്നു.