സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കും; അഭിപ്രായം ക്ഷണിച്ച് മന്ത്രി വി.ശിവന്‍കുട്ടി
Tuesday, August 12, 2025 11:31 PM IST
തിരുവനന്തപുരം: സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. ബാഗിന്റെ ഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുന്നുവെന്നും മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.
ബാഗിന്റെ അമിതഭാരം സംബന്ധിച്ച ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. പഠനം ഒരു ഭാരമാകാതെ സന്തോഷകരമാക്കി മാറ്റാനാണ് നമ്മുടെ ശ്രമം.
പാഠപുസ്തകങ്ങളുടെയും നോട്ട് ബുക്കിന്റെയും ഭാരം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.