കഞ്ചാവുമായി ആർഎസ്എസ് നേതാവ് പിടിയിൽ
Thursday, August 14, 2025 4:54 PM IST
പത്തനംതിട്ട: അടൂരിൽ ആർഎസ്എസ് നേതാവ് കഞ്ചാവുമായി പിടിയിൽ. ജിതിൻ ചന്ദ്രനാണ് എക്സൈസിന്റെ പിടിയിലായത്.
വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂർ ഹൈസ്കൂൾ ജംഗ്ഷനിലെ ഫ്ലാറ്റിൽ നിന്നുമാണ് ഇയാൾ പിടിയിലായിത്.
ആര്‍എസ്എസ് പ്രവര്‍ത്തകനായ ജിതിന് കഞ്ചാവ് വില്‍പ്പന നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന. ഏറെനാളായി പ്രതി എക്സൈസ് നിരീക്ഷണത്തില്‍ ആയിരുന്നു.
പരിശോധനാ വേളയില്‍ പ്രതിയുടെ പക്കല്‍ നിന്നും വില്‍പ്പനയ്ക്കായി പാക്കറ്റില്‍ സൂക്ഷിച്ച കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. എൻഡിപിഎസ് ആക്ട് പ്രകാരമാണ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തത്.