ഇടുക്കിയിൽ വയോധികന്റെ മൃതദേഹം റോഡരികിൽ
Saturday, August 16, 2025 7:22 PM IST
ഇടുക്കി: മഞ്ഞകുഴി-വാതുകാപ്പ് റോഡരികിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. രാജകുമാരി മഞ്ഞകുഴി സ്വദേശി മോളോകുടിയിൽ രമേശാണ് (56) മരിച്ചത്.
ഇന്ന് രാവിലെയാണ് പ്രദേശവാസികൾ മൃതദേഹം കണ്ടത്. ഇയാൾ താമസിക്കുന്ന സ്ഥലത്ത് നിന്നും 50 മീറ്റർ മാറിയാണ് മൃതദേഹം കിടന്നിരുന്നത്. രണ്ട് വർഷമായി ഇയാൾ ഒറ്റക്കാണ് താമസിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സമീപത്ത് നിന്നും ഒരു കോടാലിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിൽ പരിക്കുകളോ മുറിവുകളോ ഇല്ല.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.