വിസി നിയമനം; സെർച്ച് കമ്മിറ്റിയിലേക്കുള്ള വിദഗ്ധരുടെ പട്ടിക ഗവർണർ കൈമാറി
Sunday, August 17, 2025 10:39 PM IST
തിരുവനന്തപുരം: കെടിയു, ഡിജിറ്റിൽ സർവകലാശാലകളിലെ വിസി നിയമനത്തിൽ സെർച്ച് കമ്മിറ്റിയിലേക്കുള്ള വിദഗ്ധരുടെ പട്ടിക ഗവർണർ കൈമാറി. നാലുപേരുടെ പട്ടികയാണ് ഗവർണർ സംസ്ഥാന സർക്കാരിന് കൈമാറിയത്.
സർക്കാരും ഗവർണറും പട്ടിക പരസ്പരം കൈമാറാൻ സുപ്രീംകോടതി നിർദേശിച്ചിരുന്നു. സർക്കാർ ഇതുവരെ പട്ടിക ഗവർണറുടെ അഭിഭാഷകന് കൈമാറിയിട്ടില്ല. കേസ് തിങ്കളാഴ്ചയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.