50 ലക്ഷത്തിന്റെ ഹെറോയിനുമായി ആസാം സ്വദേശി പിടിയിൽ; ഒരോ കുപ്പിക്കും 3000 രൂപ വരെ വില
Monday, August 18, 2025 7:46 AM IST
കൊച്ചി: ആലുവയിൽ എക്സൈസിന്റെ വൻ ലഹരി വേട്ട. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആസാം സ്വദേശി ഹുസൈൻ സഹീറുൽ ഇസ്ലാമിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. 158 ഗ്രാം ഹെറോയിനാണ് പിടികൂടിയത്.
വിപണിയിൽ 50 ലക്ഷം രൂപ വിലവരുന്ന ലഹരിയാണിതെന്ന് എക്സൈസ് അറിയിച്ചു. ചെറിയ കുപ്പികളിലാക്കി വിൽപ്പനയ്ക്ക് വച്ചിരിക്കുകയായിരുന്നു. ഓരോ കുപ്പിക്കും 3000 രൂപ വരെയാണ് ഈടാക്കിയത്. ഇത്രയധികം ലഹരി ഇവിടേക്ക് എത്തിച്ചവരെക്കുറിച്ച് അടക്കം എക്സൈസ് അന്വേഷിക്കുന്നുണ്ട്. ഇടനിലക്കാരെ ഉള്‍പ്പെടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എക്സൈസ്.
ലഹരി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷന് ഡി-ഹണ്ടിന്റെ ഭാഗമായി ശനിയാഴ്ച നടത്തിയ പരിശോധനകളില്‍ 106 പേരെ അറസ്റ്റ് ചെയ്തിരുന്നു. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 107 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.