കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾക്ക് അന്താരാഷ്ട്രാ സിനിമാ വേദിയിൽ അംഗീകാരം
Monday, August 18, 2025 11:33 PM IST
കോട്ടയം: ലോകം മുഴുവനുമുള്ള ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ അസോസിയേഷന് ആയ സിലക്ടിന്റെ (CILECT) ഇന്റര്‍നാഷണല്‍ ഫിലിം അവാര്‍ഡ് ‘സിലക്ട് പ്രൈസ് 2025’ ന്റെ ഏഷ്യാ പസഫിക് റീജണിലെ മികച്ച ഡോക്യുമെന്ററിയായി കെ.ആര്. നാരായണന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സിലെ വിദ്യാർഥികളുടെ ഡോക്യുമെന്ററിക്ക് ലഭിച്ചു.
ശ്രുതില്‍ മാത്യു സംവിധാനം ചെയ്ത 'ദിനോസറിന്റെ മുട്ട'യ്ക്കാണ് അംഗീകാരം ലഭിച്ചത്. ഏഷ്യാ പസഫിക് റീജണിലെ 34 ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ വിദ്യാര്‍ഥികളുടെ ചിത്രങ്ങളില്‍ നിന്നാണ് ‘ദിനോസറിന്റെ മുട്ട' മികച്ച ഡോക്യുമെന്ററിയായി തെരഞ്ഞെടുക്കപ്പെട്ടത്.
സിലക്ട് (CILECT) എന്നത് ഇന്റര്‍നാഷണല്‍ അസോസിയേഷന് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ സ്കൂള്‍സ് എന്നര്‍ഥം വരുന്ന ഫ്രഞ്ച് സംഘടനയാണ്.