സെലൻസ്കി വൈറ്റ് ഹൗസിൽ; ചർച്ച നന്നായാൽ ഇന്ന് യുദ്ധംതീരുമെന്ന് ട്രംപ്
Monday, August 18, 2025 11:40 PM IST
വാഷിംഗ്ടണ്‍ ഡിസി: റഷ്യ-യുക്രൈന്യു ദ്ധം അവസാനിപ്പിക്കാൻ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യുക്രൈന് പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്കിയുമായി നടത്തുന്ന നിര്‍ണായക കൂടിക്കാഴ്ചയ്ക്കായി ഇരുനേതാക്കളും വൈറ്റ് ഹൗസില്‍ എത്തി. ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്ന ഈ കൂടിക്കാഴ്ച അല്‍പ്പ സമയത്തിനുള്ളില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് ട്രംപ്-സെലന്‍സ്കി കൂടിക്കാഴ്ച. നിലവിലെ യുദ്ധം അവസാനിപ്പിക്കാനും മേഖലയില്‍ സമാധാനം കൊണ്ടുവരാനും ഡോണള്‍ഡ് ട്രംപിന് ശക്തിയുണ്ടെന്ന് യുക്രൈന് പ്രസിഡന്റ് സെലന്‍സ്കി ചര്‍ച്ചയ്ക്ക് മുമ്പ് അഭിപ്രായപ്പെട്ടിരുന്നു.
യൂറോപ്യന്‍ നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ഓഗസ്റ്റ് 15ന് അലാസ്കയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായി ട്രംപ് നടത്തിയ ചര്‍ച്ചയില്‍ വെടിനിര്‍ത്തല്‍ കാര്യത്തില്‍ തീരുമാനമാകാത്ത പശ്ചാത്തലത്തിലാണ് സെലന്‍സ്കിയുമായുള്ള കൂടിക്കാഴ്ച.