ഷിം​ല: ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ലെ കാം​ഗ്ര മേ​ഖ​ല​യി​ൽ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 3.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത് രാ​ത്രി 9.30നാ​ണ്.

ഭൂ​ച​ല​ന​ത്തി​ൽ ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ധ​ർ​മ്മ​ശാ​ല​യോ​ട് അ​ടു​ത്തു​ള്ള പ്ര​ദേ​ശ​ത്താ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. ഉ​യ​ർ​ന്ന അ​പ​ക​ട സാ​ധ്യ​ത​യു​ള്ള സീ​സ്മി​ക് സോ​ൺ 5ൽ ​വ​രു​ന്ന പ്ര​ദേ​ശ​മാ​ണ് കാം​ഗ്ര ജി​ല്ല.

ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ല്‍ ക​ന​ത്ത മ​ഴ​യും പെ​ട്ടെ​ന്നു​ള്ള വെ​ള്ള​പ്പൊ​ക്ക​വും മേ​ഘ​വി​സ്‌​ഫോ​ട​ന​വും അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നി​ടെ​യാ​ണ് ഭൂ​ച​ല​ന​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ അ​സ​മി​ലെ നാ​ഗോ​ണി​ല്‍ 4.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. ഈ ​മാ​സം സം​സ്ഥാ​ന​ത്തെ ഏ​ഴാ​മ​ത്തെ​യും ജി​ല്ല​യി​ലെ മൂ​ന്നാ​മ​ത്തെ​യും ഭൂ​ക​മ്പ​മാ​ണി​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞു.