കോംഗോയിൽ ഐഎസിന്റെ പിന്തുണയുള്ള ഭീകരർ 52 പേരെ കൊന്നു
Tuesday, August 19, 2025 5:41 AM IST
കിൻഷാസ: ആഫ്രിക്കൻ രാജ്യമായ കോംഗോയിലെ ലുബേറോ പ്രദേശത്ത് ഐഎസിന്റെ പിന്തുണയുള്ള ഭീകരർ 52 പേരെ കൊന്നു. ലുബേറോയിലും ബേനിയിലും ആണ് ഭീകരർ ആക്രമണം നടത്തിയത്.
ലുബേറോയിലെ മെലിയ ഗ്രാമത്തിൽ മാത്രം 30 പേരെയാണ് ഭീകരർ കൊലപ്പെടുത്തിയത്. ഐഎസിന്റെ പിന്തുണയുള്ള എഡിഎഫ് ഭീകരരാണ് ആക്രമണം നടത്തിയതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
നിരവധി വീടുകൾ ഭീകരർ തീവച്ചു നശിപ്പിച്ചു. ഉഗാണ്ട-കോംഗോ അതിർത്തിയിലാണ് എഡിഎഫ് ആക്രമണങ്ങൾ നടത്തിവരുന്നത്. കഴിഞ്ഞ മാസം കോംഗോയിലെ ഇടുരിയിൽ കത്തോലിക്കാ പള്ളിയിൽ എഡിഎഫ് ഭീകരരുടെ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടിരുന്നു.