ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ലീഡ്സ് യുണൈറ്റഡിന് ജയം
Tuesday, August 19, 2025 7:01 AM IST
ലീഡ്സ്: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലീഡ്സ് യുണൈറ്റഡിന് ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ എവർട്ടണെയാണ് ലീഡ്സ് തോൽപ്പിച്ചത്.
എതിരില്ലാത്ത ഒരു ഗോളിനാണ് ലീഡ്സ് വിജയിച്ചത്. മത്സരത്തിന്റെ 84-ാം മിനിറ്റിൽ ലൂക്കാസ് എൻമേച്ച നേടിയ പെനാൽറ്റി ഗോളിലാണ് ലീഡ്സ് വിജയിച്ചത്.
വിജയത്തോടെ ലീഡ്സിന് മൂന്ന് പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ് ലീഡ്സ്.