കൊ​ച്ചി: ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ റാ​പ്പ​ർ വേ​ട​ൻ ന​ൽ​കി​യ മു​ൻ​കൂ​ർ‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. ഹ​ർ​ജി​യി​ൽ ക​ക്ഷി ചേ​രാ​ൻ പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി ന​ൽ​കി​യ അ​പേ​ക്ഷ കോ​ട​തി തി​ങ്ക​ളാ​ഴ്ച അം​ഗീ​ക​രി​ച്ചി​രു​ന്നു.

വേ​ട​നെ​തി​രെ കൂ​ടു​ത​ൽ പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ടെ​ന്ന് പ​രാ​തി​ക്കാ​രി കോ​ട​തി​യി​ൽ അ​റി​യി​ച്ചു. ഇ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ഹാ​ജ​രാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

എ​ന്നാ​ൽ ഓ​രോ കേ​സി​നേ​യും അ​തി​ന്‍റെ സാ​ഹ​ച​ര്യം അ​നു​സ​രി​ച്ച് വ്യ​ത്യ​സ്ഥ​മാ​യി മാ​ത്ര​മേ കാ​ണാ​ൻ ക​ഴി​യൂ എ​ന്ന് സിം​ഗി​ൾ ബെ​ഞ്ച് പ​രാ​മ​ർ​ശി​ച്ചി​രു​ന്നു.