കോട്ടയത്ത് ഇരുമ്പുകമ്പി കയറ്റിയ വന്ന ലോറി ഡിവൈഡറിലേക്ക് ഇടിച്ചുകയറി മറിഞ്ഞു
Tuesday, August 19, 2025 12:35 PM IST
കോട്ടയം: ഇരുമ്പുകമ്പി കയറ്റിയ വന്ന നാഷണല്‍ പെര്‍മിറ്റ് ലോറി ഡിവൈഡറിലേക്ക് ഇടിച്ചുകയറി മറിഞ്ഞു. ഇന്നു പുലര്‍ച്ചെ മൂന്നിന് ചിങ്ങവനം ഗോമതിക്കവലയിലാണ് അപകടമുണ്ടായത്.
ലോഡുമായി ചിങ്ങവനം ഭാഗത്തേക്കു വരികയായിരുന്ന ലോറി നിയന്ത്രണം നഷ്ടമായി ഡിവൈഡറില്‍ ഇടിച്ചു കയറി മറിയുകയായിരുന്നു.
അപകടത്തെത്തുടര്‍ന്ന് ഇരുമ്പുകമ്പി റോഡില്‍ ചിതറിക്കിടന്നു. ഇതോടെ എംസി റോഡില്‍ ഗതാഗത തടസവുമുണ്ടായി. ചിങ്ങവനം പേലീസ് സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ക്രെയിന്‍ ഉപയോഗിച്ചാണ് സ്ഥലത്തുനിന്ന് ലോറി ഉയര്‍ത്തി മാറ്റിയത്.