കോതമംഗലത്ത് ആൾ താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം
Friday, August 22, 2025 8:10 PM IST
കൊച്ചി: കോതമംഗലത്ത് ആൾ താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിനു രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഏകദേശം 60 വയസുള്ള സ്ത്രീയുടേതാണ് മൃതദേഹമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് പോലീസെത്തി പരിശോധന നടത്തിയതിനെ തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികളാണ് ദുർഗന്ധം വരുന്നെന്ന് പോലീസിൽ അറിയിച്ചത്.
സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. എസ്പി ഹേമലതയും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
അതേസമയം കോതമംഗലത്ത് കുറുപ്പംപടി എന്ന സ്ഥലത്തുനിന്ന് സ്ത്രീയെ കാണാതായെന്ന കേസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവർക്കും 60 വയസാണ് പ്രായം. ഈ കേസിലും പോലീസ് അന്വേഷണം നടത്തിവരുന്നുണ്ട്.