അ​ടൂ​ർ: സ​ർ​ക്കാ​ർ ഓ​ഫീ​സി​ലെ ശു​ചി​മു​റി​യി​ൽ മൊ​ബൈ​ൽ കാ​മ​റ വ​ച്ച് വ​നി​താ ജീ​വ​ന​ക്കാ​രു​ടെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ പ്ര​തി പി​ടി​യി​ൽ. പ​ത്ത​നം​തി​ട്ട അ​ടൂ​ർ ജി​ല്ലാ നി​ർ​മി​തി കേ​ന്ദ്ര ഓ​ഫീ​സി​ലാ​ണ് സം​ഭ​വം.

ഇ​തേ ഓ​ഫീ​സി​ലെ ഡ്രൈ​വ​ർ ഹ​രി​കൃ​ഷ്ണ​നാ​ണ് പ്ര​തി. വ​സ്ത്രം മാ​റാ​നെ​ത്തി​യ ജീ​വ​ന​ക്കാ​രി​ക്ക് സം​ശ​യം തോ​ന്നി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മൊ​ബൈ​ൽ കാ​മ​റ​യി​ൽ ഒ​ഫീ​സി​ലെ വ​നി​താ ജീ​വ​ന​ക്കാ​രി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ രാ​ത്രി​യോ​ടെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ ഫോ​ൺ പി​ടി​ച്ചെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ന​ഗ്ന ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.