ഓ​ട്ട​വ: വ്യാ​പാ​ര​ച​ർ​ച്ച പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി യു​എ​സി​നെ​തി​രെ ചു​മ​ത്തി​യ ഏ​താ​നും തീ​രു​വ​ക​ൾ കാ​ന​ഡ പി​ൻ​വ​ലി​ക്കും. യു​എ​സ് - കാ​ന​ഡ - മെ​ക്സി​ക്കോ സ്വ​ത​ന്ത്ര വ്യാ​പാ​ര​ക്ക​രാ​റി​ന്‍റെ (യു​എ​സ്എം​സി​എ) പ​രി​ധി​യി​ൽ വ​രു​ന്ന കനേ​ഡി​യ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു തീ​രു​വ ഇ​ല്ലെ​ന്ന് യു​എ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇ​തോ​ടെ യു​എ​സ്എം​സി​എ പ​രി​ധി​യി​ലു​ള്ള എ​ല്ലാ അ​മേ​രി​ക്ക​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും കാ​ന​ഡ​യും തീ​രു​വ ഒ​ഴി​വാ​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്ക് കാ​ർ​ണി പ​റ​ഞ്ഞു. അ​തേ​സ​മ​യം യു​എ​സ് വാ​ഹ​ന​ങ്ങ​ൾ​ക്കും അ​ലു​മി​നി​യം, സ്റ്റീ​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു​മു​ള്ള അ​ധി​ക​തീ​രു​വ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കാ​ന​ഡ​യു​ടെ തീ​രു​മാ​നം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി വൈ​റ്റ് ഹൗ​സ് പ്ര​തി​ക​രി​ച്ചു. വ്യാ​പാ​ര​ച​ർ​ച്ച തു​ട​രു​മെ​ന്നും വൈ​റ്റ് ഹൗ​സ് വ്യ​ക്ത​മാ​ക്കി.