ഹീവാൻ ഫിനാൻസ് നിക്ഷേപത്തട്ടിപ്പു കേസ്; ഡയറക്ടർമാരിലൊരാൾ അറസ്റ്റിൽ
Saturday, August 23, 2025 6:24 AM IST
തൃശൂർ: ഹീവാൻ ഫിനാൻസ് നിക്ഷേപത്തട്ടിപ്പു കേസിൽ കമ്പനി ഡയറക്ടർമാരിലൊരാളായ ഗ്രീഷ്മയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയും ഹീവാൻ ഡയറക്ടറുമായ ബിജു മണികണ്ഠന്റെ ഭാര്യയാണ് ഗ്രീഷ്മ.
കമ്പനി ആരംഭിച്ച കാലം മുതൽ ഡയറക്ടറും മുഖ്യനടത്തിപ്പുകാരിലൊരാളുമായിരുന്നു ഗ്രീഷ്മ. ഏഴരക്കോടയിലേറെ രൂപയുടെ തട്ടിപ്പു പുറത്തുവരികയും ബിജുവും മറ്റു പ്രതികളും അറസ്റ്റിലാകുകയും ചെയ്തതോടെ ഗ്രീഷ്മ മുങ്ങി നടക്കുകയായിരുന്നു.
ആലുവയിൽ നിന്നാണു ഇവരെ പിടികൂടിയത്. ഹീവാൻ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് 67 കേസുകളാണു ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പരിധിയിലുള്ളത്.