ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​ന്‍റെ വി​മാ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള വി​ല​ക്ക് സെ​പ്റ്റം​ബ​ർ 24 വ​രെ നീ​ട്ടി. ഇ​ന്ത്യ​ൻ വി​മാ​ന​ങ്ങ​ൾ​ക്കും വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്കും പാ​ക്കി​സ്ഥാ​നി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള വി​ല​ക്ക് അ​വ​ർ നീ​ട്ടി​യി​രു​ന്നു.

ഇ​തോ​ടെ​യാ​ണ് ഇ​ന്ത്യ​യും വി​ല​ക്ക് നീ​ട്ടി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച് വ്യോ​മ​സേ​ന​യ്ക്ക് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി. പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​യി​രു​ന്നു. തു​ട​ർ​ന്ന് ഏ​പ്രി​ൽ 24 ന് ​പാ​കി​സ്ഥാ​ൻ വ്യോ​മാ​തി​ർ​ത്തി അ​ട​ച്ചു​പൂ​ട്ടി.

തു​ട​ർ​ന്ന് പാ​കി​സ്ഥാ​ൻ വി​മാ​ന​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​യും പ്ര​വേ​ശ​ന​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. പി​ന്നീ​ടു​ള്ള ഓ​രോ മാ​സ​വും വ്യോ​മാ​തി​ർ​ത്തി അ​ട​യ്ക്കു​ന്ന​ത് തു​ട​ർ​ച്ച​യാ​യി നീ​ട്ടു​ക​യാ​യി​രു​ന്നു.