തി​രു​വ​ന​ന്ത​പു​രം: ഹ​ണി ഭാ​സ്ക്ക​റി​നെ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ൽ ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്. ഒ​ൻ​പ​ത് പേ​ർ​ക്കെ​തി​രെ തി​രു​വ​ന​ന്ത​പു​രം സൈ​ബ​ർ പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. ഹ​ണി ഭാ​സ്ക്ക​റി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ തു​റ​ന്നെ​ഴു​തി​യ​തി​ന് പി​ന്നാ​ലെ സാ​മൂ​ഹി​ക മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ൽ ഹ​ണി വ്യാ​പ​ക സൈ​ബ​ർ ആ​ക്ര​മ​ണം നേ​രി​ട്ടി​രു​ന്നു. തു​ട​ർ​ന്ന് സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ൽ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കും ഹ​ണി പ​രാ​തി ന​ൽ​കി​യി​രു​ന്നു.