കൊ​ല്ലം: ച​വ​റ​യി​ലെ കു​ടും​ബ കോ​ട​തി ജ​ഡ്ജി​യാ​യി​രു​ന്ന ഉ​ദ​യ​കു​മാ​റി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്. ഹൈ​കോ​ട​തി അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.

ഉ​ദ​യ​കു​മാ​ർ ലൈം​ഗീ​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ​രാ​തി​യു​മാ​യി കൊ​ല്ലം ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ ജ‍​ഡ്ജി​യെ മൂ​ന്ന് പേ​ർ സമീപിച്ചതിനെ തുടർന്നാണ് നടപടി.

കു​ടും​ബ കോ​ട​തി​യി​ലെ​ത്തു​ന്ന വി​വാ​ഹ മോ​ച​ന​ത്തി​ന് ത​യാ​റാ​യി, മാ​ന​സി​ക​മാ​യി ത​ള​ർ​ന്നി​രി​ക്കു​ന്ന സ്ത്രീ​ക​ളെ സാ​ധാ​ര​ണ അ​ഭി​ഭാ​ഷ​ക​രാ​ണ് കൗ​ൺ​സി​ലി​ങ്ങി​നും മ​റ്റും വി​ധേ​യ​രാ​ക്കു​ന്ന​ത്.

എ​ന്നാ​ൽ, ജ​ഡ്ജി ഉ​ദ​യ​കു​മാ​ർ നേ​രി​ട്ട് ചേം​ബ​റി​ലേ​ക്ക് വി​ളി​ച്ചു​കൊ​ണ്ട് അ​വ​രെ ലൈം​ഗീ​ക​മാ​യി അ​തി​ക്ര​മ​ത്തി​ന് ശ്ര​മി​ച്ചു എ​ന്നാ​ണ് പ​രാ​തി. പ​രാ​തി​ക​ൾ ല​ഭി​ച്ച​തോ​ടെ കൊ​ല്ലം ജി​ല്ലാ ജ​ഡ്ജി ഹൈ​കോ​ട​തി അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് ജ​ഡ്ജി​യെ കൊ​ല്ലം എം​എ​സി​ടി കോ​ട​തി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി.