വടകരയിൽ ഷാഫി പറമ്പിലിനെതിരെ സിപിഎം പ്രതിഷേധം
Saturday, August 23, 2025 12:13 PM IST
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിനെതിരായ ആരോപണങ്ങളിൽ പ്രതിഷേധിച്ച് വടകരയിൽ ഷാഫി പറമ്പിൽ പങ്കെടുക്കുന്ന പരിപാടിയിലേക്ക് മാർച്ച് നടത്തി സിപിഎം പ്രവർത്തകർ. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
ദേശീയപാത നിർമാണത്തിലെ അനാസ്ഥയ്ക്കെതിരെ സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഷാഫി പറമ്പിലിനെതിരെ പ്രതിഷേധവുമായി ഇടതുപ്രവർത്തകർ എത്തിയത്.
പ്രതിഷേധം മുന്നിൽകണ്ട് കനത്ത സുരക്ഷയാണ് പോലീസ് പ്രദേശത്ത് ഒരുക്കിയിട്ടുള്ളത്. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തു തള്ളുമുണ്ടായി. പ്രതിഷേധക്കാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.